ശീമാട്ടിയുടെ പുതിയ ഫാഷന്‍ സാരി ഷോറൂം കൊച്ചിയിലും കോട്ടയത്തും
Wednesday, August 20, 2025 1:54 AM IST
കൊച്ചി: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ശീമാട്ടി ദ് ഗ്രേറ്റ് ഇന്ത്യന്‍ സാരി എന്നപേരില്‍ പുതിയ ഫാഷന്‍ സാരി ഷോറൂമുകള്‍ തുറക്കുന്നു.
ഇന്നു കൊച്ചിയിലും നാളെ കോട്ടയത്തുമാണ് പുതിയ ഷോറൂമുകൾ തുറക്കുന്നത്. സിന്ദൂര്‍ കളക്ഷന്‍ എന്ന പ്രത്യേക ഓണം കളക്ഷന്സും വെഡ്ഡിംഗ് മാറ്റേഴ്സ് എന്ന ബ്രാന്‍ഡും ദ് സെലസ്റ്റ് എന്ന ബ്രാന്‍ഡും കോട്ടയത്ത് അവതരിപ്പിക്കും.
കൊച്ചി ശീമാട്ടിയില്‍ 30,000 ചതുരശ്ര അടിയിലും കോട്ടയം ശീമാട്ടിയില്‍ 20,000 ചതുരശ്ര അടിയിലുമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ സാരിയുടെ പുതിയ ഷോറൂമുകള്‍ ഒരുങ്ങുന്നത്.
ഇന്ത്യയിലെ 200 ലധികം സാരി ട്രഡീഷണലുകളില്നിന്നും ഫ്യൂഷന്‍ മോഡേണ്‍ ഡിസൈനുകളില്‍നിന്നും തെരഞ്ഞെടുത്ത ഒരു ലക്ഷത്തിലധികം സാരികളാണ് ബ്രാന്‍ഡിനു കീഴിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും വലിയ സാരി സ്റ്റോറായിരിക്കും കൊച്ചിയിലും കോട്ടയത്തും തുറക്കുന്നതെന്ന് ശീമാട്ടി സിഇഒ ബീന കണ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.