മും​​ബൈ: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ എ​​ഫ്എം​​സി​​ജി വി​​ഭാ​​ഗ​​മാ​​യ റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ പ്രൊ​​ഡ​​ക്ട്സ് ലി​​മി​​റ്റ​​ഡ് (ആ​​ർ​​സി​​പി​​എ​​ൽ) ആ​​രോ​​ഗ്യ​​പാ​​നീ​​യ വി​​പ​​ണി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.

നേ​​ച്ചേർ​​ഡ്ജ് ബി​​വ​​റേ​​ജ​​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡു​​മാ​​യു​​ള്ള സം​​യു​​ക്ത സം​​രം​​ഭ​​ത്തി​​ൽ ഭൂ​​രി​​പ​​ക്ഷ ഓ​​ഹ​​രി​​ക​​ൾ ഏ​​റ്റെ​​ടു​​ത്തു​​കൊ​​ണ്ടാ​​ണ് റി​​ല​​യ​​ൻ​​സ് ആ​​രോ​​ഗ്യ​​പാ​​നീ​​യ വി​​പ​​ണി​​യി​​ൽ ക​​ട​​ന്ന​​ത്.

വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ഹെ​​ർ​​ബ​​ൽ-​​നാ​​ച്ചു​​റ​​ൽ പാ​​നീ​​യ​​ങ്ങ​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​തി​​ൽ ആ​​ർ​​സി​​പി​​എ​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്നു, അ​​ങ്ങ​​നെ ഒ​​രു ടോ​​ട്ട​​ൽ ബി​​വ​​റേ​​ജ് ക​​ന്പ​​നി എ​​ന്ന നി​​ല​​യി​​ൽ അ​​തി​​ന്‍റെ സാ​​ന്നി​​ധ്യം കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്ന് ക​​ന്പ​​നി ഒ​​രു പ​​ത്ര​​ക്കു​​റി​​പ്പി​​ൽ പ​​റ​​ഞ്ഞു.


2018ൽ ​​സി​​ദ്ധേ​​ഷ് ശ​​ർ​​മ സ്ഥാ​​പി​​ച്ച നേ​​ച്ചേർ​​ഡ്ജ് ബി​​വ​​റേ​​ജ​​സ്, ‘​​ശൂന്യ​​’ എ​​ന്ന ബ്രാ​​ൻ​​ഡി​​ന് കീ​​ഴി​​ൽ ഫ​​ങ്ഷ​​ണ​​ൽ പാ​​ക്കേ​​ജ്ഡ് പാ​​നീ​​യ​​ങ്ങ​​ൾ വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ചു. പ​​ഞ്ച​​സാ​​ര​​യും ക​​ലോ​​റി​​യും ഇ​​ല്ലാ​​ത്ത ഈ ​​പാ​​നീ​​യ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ ഒൗ​​ഷ​​ധസ​​സ്യ​​ങ്ങ​​ളാ​​യ അ​​ശ്വ​​ഗ​​ന്ധ, ബ്ര​​ഹ്മി, ഖു​​സ്, കോ​​കം എ​​ന്നി​​വ​​യും ഗ്രീ​​ൻ ടീ​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു.