കിറ്റെക്സ് ലിറ്റില്‍ സ്റ്റാര്‍ കേരള വിപണിയില്‍
Friday, August 22, 2025 11:01 PM IST
കിഴക്കമ്പലം: കുട്ടികളുടെ വസ്ത്രനിര്‍മാണരംഗത്തെ ആഗോള ബ്രാന്‍ഡായ കിറ്റെക്സ് തങ്ങളുടെ യുഎസ് ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാറിനെ കേരളവിപണിയില്‍ അവതരിപ്പിക്കുന്നു. കിഴക്കമ്പലം ട്വന്റി 20 മാളില്‍ 25ന് രാവിലെ പത്തിന് വില്പന ആരംഭിക്കും.
മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണിതെന്നു മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് പറഞ്ഞു. നവജാതശിശുക്കളുടെ മുതല്‍ 15 വയസ് വരെയുള്ള കുട്ടികളുടെ വസ്ത്രങ്ങള്‍ ഓണം ഓഫറായി 50 ശതമാനം വിലക്കുറവില്‍ ഇവിടെ നിന്നു ലഭിക്കും.