ഡബിൾ ഹോഴ്സ് ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാ പുറത്തിറക്കി
Friday, August 22, 2025 11:01 PM IST
കൊച്ചി: മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡായ ഡബിൾ ഹോഴ്സ്, റെഡി-ടു-കുക്ക് ഉത്പന്നനിരയിൽ പുതിയതായി ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാ അവതരിപ്പിച്ചു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ നടിയും ബ്രാൻഡ് അംബാസഡറുമായ മമ്ത മോഹൻദാസും ഡബിൾ ഹോഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേർന്നാണ് പുറത്തിറക്കിയത്.
പ്രീമിയം അരിയിൽനിന്നു തയാറാക്കുന്ന പുതിയ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാവിൽ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർത്തിട്ടില്ല. പോഷകസമൃദ്ധമായ അരി, ബീറ്റ്റൂട്ട്, കാരറ്റ്, മുരിങ്ങയില, നെയ്യ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് ഒരുക്കിയിട്ടുള്ളത്.
പുതിയ ഉത്പന്നം ഇന്ത്യയിലെയും വിദേശത്തെയും വീടുകളിലെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായി മാറുമെന്നു പ്രതീക്ഷിക്കുന്നതായി വിനോദ് മഞ്ഞില പറഞ്ഞു. 65 വർഷത്തിലേറെയായി ഡബിൾ ഹോഴ്സ് കേരളത്തിന്റെ ഭക്ഷ്യവ്യവസായ രംഗത്തു സജീവമാണ്. 20ലധികം പ്രീമിയം അരി ഇനങ്ങളും 250 ലധികം ഭക്ഷ്യോത്പന്നങ്ങളും ഡബിൾ ഹോഴ്സ് പുറത്തിറക്കുന്നുണ്ട്.