മാക്സ്വാല്യു ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സിന് 4.20 കോടി ലാഭം
Friday, August 22, 2025 11:01 PM IST
കൊച്ചി: മാക്സ്വാല്യു ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് കഴിഞ്ഞ ക്വാര്‍ട്ടറില്‍ 4.20 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കമ്പനി സ്ഥിരതയോടെ ലാഭം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന ക്വാര്‍ട്ടറുകളിലും ലാഭകരമായ പ്രവണത തുടരുമെന്ന് കമ്പനി അറിയിച്ചു.
തമിഴ്നാട്ടില്‍ 24 പുതിയ ശാഖകള്‍ ആരംഭിക്കുന്നതിനോടൊപ്പം വടക്കേ ഇന്ത്യയിലേക്കും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിലൂടെ തുടര്‍ച്ചയായ വളര്‍ച്ചയും ലാഭവും കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണു കമ്പനിയെന്ന് ഫലങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് മാനേജിംഗ് ഡയറക്ടര്‍ മനോജ് വി. രാമന് പറഞ്ഞു.