‘ഹോസ്പെക്സ് 2025’ന് ഇന്നു തുടക്കം
Thursday, August 21, 2025 11:26 PM IST
കൊച്ചി: മെഡിക്കല്‍ ഉപകരണ പ്രദര്‍ശനമായ ഹോസ്പെക്സ് 2025 കാക്കനാട് കിന്‍ഫ്രാ എക്സിബിഷന് പാര്‍ക്കില്‍ ഇന്ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ പത്തിന് എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലജിതാ മോള് ഉദ്ഘാടനം ചെയ്യും. കേരള റബര്‍ ലിമിറ്റഡ് എംഡി ഷീലാ തോമസ് മുഖ്യപ്രഭാഷണം നടത്തും. കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍ ചടങ്ങില്‍ പങ്കെടുക്കും.
ആരോഗ്യപരിചരണത്തിന്റെ ഭാവി ഉപകരണങ്ങള്‍, ഡിജിറ്റല്‍ നിര്ണയവിദ്യ, മെഡിക്കല്‍ ടൂറിസം, വെല്‍നെസ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണു പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ഹോസ്പെക്സ് ഡയറക്ടര്‍മാരായ ഡോ. അരുണ്‍ കൃഷ്ണ, ഡോ. ജെ.എസ്. നിവിന്‍ എന്നിവര്‍ പറഞ്ഞു. ആരോഗ്യരംഗത്തെ ഏറ്റവും ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യകളും ഉപകരണങ്ങളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. പ്രദര്‍ശനം 24ന് സമാപിക്കും.