ബെൻക്യു ഓണം ഓഫറുകൾ പ്രഖ്യാപിച്ചു
Thursday, August 21, 2025 11:26 PM IST
കൊച്ചി: ഡിസ്പ്ലേ ടെക്നോളജിയിലും സൊലൂഷനുകളിലും മുൻനിരയിലുള്ള ബെൻക്യു ഓണം ഓഫറുകൾ പ്രഖ്യാപിച്ചു.
26 മുതൽ സെപ്റ്റംബർ ഏഴു വരെ ബെൻക്യു എൽസിഡി മോനിട്ടർ വാങ്ങുന്പോൾ ആറു മാസത്തെ അധിക വാറന്റിയുണ്ട്. പോർട്ടബിൾ ജിവി50 പ്രൊജക്ടറിനൊപ്പം 4,990 രൂപയുടെ സൗജന്യ കാരിബാഗ് ലഭിക്കും.
ബെൻക്യുവിന്റെ വി5010ഐ പ്രീമിയം ലേസർ ടിവി പ്രൊജക്ടർ വിഭാഗത്തിലെ 100 ഇഞ്ച് എഎൽആർ സ്ക്രീനോടുകൂടിയ മോഡൽ 3,99,000 രൂപയ്ക്കും 120 ഇഞ്ച് എഎൽആർ സ്ക്രീനോടുകൂടിയതിന് 4,25,000 രൂപയ്ക്കും ലഭിക്കുമെന്ന് ബെൻക്യു ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജീവ് സിംഗ് പറഞ്ഞു.