ഓണം ഓഫറുകൾ പ്രഖ്യാപിച്ച് സോണി
Wednesday, August 20, 2025 10:52 PM IST
കൊച്ചി: സോണി ഇന്ത്യ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. സിനിമ ഈസ് കമിംഗ് ഹോം എന്നപേരിലുള്ള ഓഫറുകളിൽ സോണി ബ്രാവിയ ടെലിവിഷനുകള്‍, ഹോം തിയറ്ററുകള്‍, പാര്‍ട്ടി സ്പീക്കറുകള്‍, ഡിജിറ്റല്‍ ഇമേജിംഗ് ഉത്പന്നങ്ങള്‍ എന്നിവയ്ക്കു വിലക്കുറവും മറ്റ് ആനുകൂല്യങ്ങളുമുണ്ട്.
സോണി ബ്രാവിയ ടെലിവിഷന്‍ നിരയില്‍ തെരഞ്ഞെടുത്ത 43 ഇഞ്ച് മോഡലുകള്‍ക്ക് 18/0, 15/0 ഇഎംഐ ഫിനാന്‍സ് സ്കീമുകളുണ്ട്. മിക്ക മോഡലുകള്‍ക്കും 2,995 രൂപയുടെ ഫിക്സഡ് ഇഎംഐയും, 0, 3, 6, 9 മാസ കാലാവധിയില്‍ പൈന്‍ ലാബ്സ് ഇഎംഐ സ്കീമുകളും 25,000 രൂപ വരെ കാഷ്ബാക്കും ലഭിക്കും.
തെരഞ്ഞെടുത്ത ബ്രാവിയ ടിവികള്‍ക്ക് മൂന്നു വര്‍ഷത്തെ വാറന്റിയുണ്ട്.
സെപ്റ്റംബര്‍ 15 വരെ ഓഫറുകള്‍ ലഭ്യമാണ്. ഉത്സവസീസണില്‍ 25 ശതമാനം വളര്‍ച്ചയാണ് സോണി ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.