ധനലക്ഷ്മി ബാങ്ക് എംപ്ലോയീസ് യൂണിയൻ സമ്മേളനം നാളെ
Thursday, August 21, 2025 11:26 PM IST
തൃശൂർ: ധനലക്ഷ്മി ബാങ്ക് എംപ്ലോയീസ് യൂണിയൻ (എഐബിഇഎ) 29-ാം അഖിലേന്ത്യാസമ്മേളനം നാളെ രാവിലെ 9.30നു പേൾ റീജൻസിയിൽ നടക്കും.
യൂണിയൻ പ്രസിഡന്റ് എൻ.സി. ജോഷി പതാക ഉയർത്തും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എഐബിഇഎ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തും.
ധനലക്ഷ്മി ബാങ്ക് ജനറൽ മാനേജർ ജോണ്‍ വർഗീസ് മുഖ്യാതിഥിയാകും. ഉച്ചയ്ക്കു 12നു പ്രതിനിധിസമ്മേളനം എഐബിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സണ്‍ പി. ഹേമലത, ധനലക്ഷ്മി ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ.കെ. രാമദാസൻ, പ്രസിഡന്റ് എൻ.സി. ജോഷി, ടി.ജി. പ്രദീപ്, സി.ഡി. ജോസണ്‍ എന്നിവർ പങ്കെടുത്തു.