റെഡ്മി15 5ജി അവതരിപ്പിച്ച് ഷവോമി ഇന്ത്യ
Friday, August 22, 2025 11:01 PM IST
കൊല്ലം: ഷവോമി ഇന്ത്യ റെഡ്മി15 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ 15 വര്‍ഷവും ഇന്ത്യയില്‍ 11 വര്‍ഷവും പൂര്‍ത്തിയാക്കിയ ആഘോഷത്തിന്റെ ഭാഗമായാണ് പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കിയത്.
റെഡ്മി15 5ജിയില്‍ 7000എംഎഎച്ച് ശേഷിയുള്ള ഇവി ഗ്രേഡ് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു 48 മണിക്കൂര്‍ വരെ പവര്‍ നല്‍കും.