സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രോപ്പര്‍ട്ടി എക്സ്പോ
Monday, August 25, 2025 1:13 AM IST
കൊച്ചി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി റീജണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍ഫാസി പ്രോപ്പര്‍ട്ടി എക്സ്പോ 2025 സംഘടിപ്പിച്ചു.
കൊച്ചിയില്‍ നടന്ന എക്സ്പോ റീജണല്‍ മാനേജര്‍ രാഹുല്‍ സിംഗാള്‍ ഉദ്ഘാടനം ചെയ്തു. സര്‍ഫാസി നിയമപ്രകാരം ബാങ്കിന്റെ കൈവശമുള്ള എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലായി സ്ഥിതിചെയ്യുന്ന 30ലധികം പ്രോപ്പര്‍ട്ടികള്‍ എക്സ്പോയിൽ പ്രദര്‍ശിപ്പിച്ചു.
പൊതുജനങ്ങള്‍ക്ക് റസിഡന്‍ഷ്യല്‍ പ്ലോട്ടുകളും കെട്ടിടങ്ങളും വാങ്ങുന്നതിനും അതിനെക്കുറിച്ച് അറിയുന്നതിനും ബാങ്ക് സൗകര്യമൊരുക്കി. പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹമുള്ള നിക്ഷേപകര്‍ക്ക് സുതാര്യവും ആക്സസ് ചെയ്യാവുന്നതുമായ പ്ലാറ്റ്ഫോമുകള് സൃഷ്ടിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണു പരിപാടി നടത്തിയത്.