ബ്രാന്‍ഡിംഗ്- മാര്‍ക്കറ്റിംഗ് ശില്പശാല 30ന്
Monday, August 25, 2025 1:07 AM IST
കൊച്ചി: മാര്‍ക്കറ്റിംഗ്, സെയില്‍സ് രംഗത്തെ പ്രഫഷണലുകള്‍ക്കായി ഇന്‍ഡോ കോണ്ടിനെന്റല് ട്രേഡ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ് പ്രമോഷന് കൗണ്‍സില്‍ 30ന് ശില്പശാല സംഘടിപ്പിക്കും.
രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പനമ്പിള്ളിനഗറിലെ കെഎംഎ ഹൗസിലാണു പരിപാടി.അഡ്വര്‍ടൈസിംഗ്, ഡിജിറ്റല്‍ പ്രമോഷന് രംഗത്തെ പ്രമുഖരാണു ക്ലാസുകള്‍ നയിക്കുന്നത്. ബ്രാന്‍ഡിംഗിന്റെ സാധ്യതകള്‍, ഡിജിറ്റല്‍ യുഗത്തിലെ പുതിയ വെല്ലുവിളികള്‍, ഫലപ്രദമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മുൻനിര പരസ്യ കമ്പനികളുടെ സാരഥികളായ ജോ തളിയത്ത്, ഡോമിനിക് സാവിയോ, വിനോദിനി സുകുമാരന്‍ തുടങ്ങിയവര്‍ സെഷനുകള്‍ നയിക്കും.