ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഒരുക്കും
Monday, August 25, 2025 1:13 AM IST
കൊച്ചി: ആമസോണ്‍ വെബ് സര്‍വീസസുമായി ചേര്‍ന്ന് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഒരുക്കാന്‍ സോഷ്യല്‍ ഗെയിമിംഗ് സംവിധാനമായ വിന്‍സൊ. വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്നാണു വിന്സൊയുടെ പ്രധാന പദ്ധതിയായ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തിക്കുക.
ഗെയിം സ്റ്റുഡിയോകള്‍ക്കും ഗെയിമുകള്‍ വേഗത്തിലും കാര്യക്ഷമതയിലും ചെയ്യാനും വിന്‍സൊ എഡബ്ല്യുഎസിന്റെ ജെന്‍ എഐ ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 25 കോടി സജീവ ഉപയോക്താക്കളുള്ള പ്രാദേശിക ഭാഷാ സോഷ്യല്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമാണു വിന്‍സൊ.