ഐസിഎല്‍ ഫിന്‍കോര്‍പ്പ് ‘ഒന്നിച്ചോണം പൊന്നോണം’ സെപ്റ്റംബര്‍ രണ്ടിന്
Monday, August 25, 2025 1:13 AM IST
കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ് സംഘടിപ്പിക്കുന്ന ‘ഒന്നിച്ചോണം പൊന്നോണം’ പരിപാടി സെപ്റ്റംബര്‍ രണ്ടിന് ഇരിങ്ങാലക്കുടയില്‍ നടക്കും. വൈകുന്നേരം അഞ്ചിന് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുനിന്ന് വാദ്യഘോഷങ്ങളുടെ അകന്പടിയോടെ പുലിക്കളി, കുമ്മാട്ടിക്കളി എന്നിവയോടെയുള്ള ഘോഷയാത്ര ഠാണാ വഴി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിക്കും.
തുടര്‍ന്ന് സമാപനസമ്മേളനം. ഘോഷയാത്രയില്‍ ഫ്ലാഷ് മോബ്, തിരുവാതിരകളി, ഓണവുമായി ബന്ധപ്പെട്ട ഫാന്‍സിഡ്രസ് എന്നിവയില്‍ പങ്കെടുക്കാന്‍ സ്കൂളുകള്‍, കോളജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് അവസരം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് 25,000 രൂപ മുതലുള്ള കാഷ് പ്രൈസും എവര്‍ റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.
ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിക്ക് രൂപം നല്കി.