അഞ്ചു ശതമാനം ജിഎസ്ടി മൊബൈല്‍ ഫോണിനും ബാധകമാക്കണമെന്ന്
Monday, August 25, 2025 1:13 AM IST
കൊച്ചി: അവശ്യവസ്തുക്കള്‍ക്കുള്ള അഞ്ചു ശതമാനം ജിഎസ്ടി വിഭാഗത്തില്‍ മൊബൈല്‍ ഫോണുകളും അനുബന്ധ ഘടകങ്ങളും ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ സെല്ലുലര്‍ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന് (ഐസിഇഎ) ആവശ്യപ്പെട്ടു.
90 കോടിയിലേറെ പേര്‍ക്കു ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന പ്രാഥമിക ഉപകരണമായ മൊബൈല്‍ ഫോണിനുള്ള 18 ശതമാനം ജിഎസ്ടി അധികമാണ്. വിദ്യാഭ്യാസം, ആരോഗ്യസേവനം, സാമ്പത്തിക പദ്ധതികള്‍ പ്രയോജനപ്പെടുത്തല്‍, ഭരണസംവിധാനങ്ങള്‍ തുടങ്ങിയവയിലെല്ലാം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമായ മൊബൈല്‍ ഫോണ്‍ അനിവാര്യമാണ്.
മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി 2020 -ല്‍ 18 ശതമാനമായി ഉയര്‍ത്തിയതിനു ശേഷം ആഭ്യന്തരവിപണിയിലെ ഉപഭോഗം 300 ദശലക്ഷം ഫോണുകള്‍ എന്നതില്‍ നിന്ന് 220 ദശലക്ഷമായി ഇടിഞ്ഞിരിക്കുകയാണെന്നും ഐസിഇഎ ചെയര്മാന് പങ്കജ് മൊഹിന്‍ഡ്രൂ ചൂണ്ടിക്കാട്ടി.