റിയല്‍മി പി 4 വിപണിയിലേക്ക്
Sunday, August 24, 2025 12:06 AM IST
കൊച്ചി: റിയല്‍മിയുടെ ഏറെ കാത്തിരുന്ന പി4 സീരീസ് പുറത്തിറങ്ങുന്നു. റിയല്‍മി പി4, പി4 പ്രൊ എന്നീ രണ്ട് ഫോണുകളാണ് ഈ സീരിസില്‍ എത്തുന്നത്.
ഡ്യുവല്‍ ചിപ്, പ്രൊ-ഗ്രേഡ് ഇമേജിംഗ്, സിനിമാറ്റിക് ഡിസ്പ്ലേ, ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണു ഫോണ്‍ പുറത്തിറങ്ങുന്നത്.
ഹൈപ്പര്‍ വിഷന്‍ എഐ ചിപ്, സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസര്‍, 50 എംപി എഐ കാമറ, 144 ഹെഡ്സ് ഹൈപ്പര്‍ഗ്ലോ അമോലെഡ് ഡിസ്പ്ലേ, 7000 എംഎഎച്ച് ടൈറ്റന് ബാറ്ററി തുടങ്ങിയ സവിശേഷതകളുമുണ്ട്. 19,999 രൂപയാണു വില.