90 ശതമാനം വരെ സ്വർണവായ്പ: ഗോൾഡ് എക്സ്പ്രസ് അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
Sunday, August 24, 2025 12:06 AM IST
കൊച്ചി: സ്വർണത്തിനു 90 ശതമാനംവരെ വായ്പ ലഭിക്കുന്ന പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി ഗോൾഡ് എക്സ്പ്രസ് അവതരിപ്പിച്ചു.
ബിസിനസ് വിപുലീകരണത്തിനും മൂലധന സമാഹരണത്തിനും വ്യക്തിഗത സംരംഭങ്ങൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
മൂന്നുവർഷംവരെ കാലാവധിയിൽ, 25,000 മുതൽ 25 ലക്ഷം രൂപവരെയാണു വായ്പ ലഭിക്കുക. കുറഞ്ഞ നടപടിക്രമങ്ങളിലൂടെ വളരെ വേഗം ലഭിക്കുന്ന എസ്ഐബി ഗോൾഡ് എക്സ്പ്രസ് വായ്പകൾക്കു ഹിഡൻ ചാർജുകളൊന്നും ഇല്ലെന്നു ബാങ്ക് അറിയിച്ചു. നടപടിക്രമങ്ങളെല്ലാം ഡിജിറ്റലായി പൂർത്തീകരിക്കാനും സൗകര്യമുണ്ട്.
രാജ്യത്തെ മുഴുവൻ ശാഖകളിലും ഗോൾഡ് എക്സ്പ്രസ് സൗകര്യം ലഭ്യമാണെന്നു ചീഫ് ജനറൽ മാനേജരും റീട്ടെയിൽ അസറ്റ് വിഭാഗം മേധാവിയുമായ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു.