ബെന്നീസ് റോയല്‍ ടൂര്‍സിന് പുരസ്കാരം
Tuesday, August 26, 2025 11:01 PM IST
കൊച്ചി: ജര്‍മന്‍ ദേശീയ സുരക്ഷാ ഗുണമേന്മ സ്ഥാപനമായ ഡാര്ക്കിനു കീഴിലെ ടിയുവി നോര്‍ഡ് ജിഎംബിഎച്ചിന്റെ പ്രതിബദ്ധതയ്ക്കുള്ള പുരസ്കാരം പ്രമുഖ ട്രാവല്‍ ട്രാവല്‍ കമ്പനിയായ ബെന്നീസ് റോയല്‍ ടൂര്‍സിന്.
നാളെ വൈകുന്നേരം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുരസ്കാരം ബെന്നീസ് റോയല്‍ ടൂര്‍സ് ഉടമ ബെന്നി പാനികുളങ്ങരയ്ക്കു സമ്മാനിക്കും. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പങ്കെടുക്കും.