വെല്‍കെയര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം 30ന്
Tuesday, August 26, 2025 11:01 PM IST
കൊച്ചി: വെല്‍കെയര്‍ ഗ്രൂപ്പിന്റെ കൊച്ചി വൈറ്റിലയിലെ വെൽകെയർ ആശുപത്രി അത്യാധുനിക സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി പ്രവര്‍ത്തനമാരംഭിക്കുന്നു. രണ്ടേക്കറിൽ സജ്ജമാക്കിയ കെട്ടിടസമുച്ചയത്തിൽ 350 ബെഡ്ഡുകളിലായാണ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി പ്രവർത്തിക്കുക.
100ലധികം ഡോക്ടര്‍മാരുടെയും 1,000 ലധികം ജീവനക്കാരുടെയും സേവനം ഇവിടെയുണ്ടാകുമെന്ന് വെല്‍കെയര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി സിഇഒയും ഡീനുമായ ഡോ.പി.എസ്. ജോണ്‍ അറിയിച്ചു.
30ന് ഉച്ചകഴിഞ്ഞു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും. വെൽകെയർ, ബോസ്കോ ഗ്രൂപ്പുകളുടെ ചെയർമാൻ പി.എം. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, വി.എന്‍. വാസവന്, പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കല്‍ പ്രഫസര്‍ ഡോ.എം.വി.പിള്ള വെല്‍കെയര്‍ ആശുപത്രിയുടെ ഉപദേശകനായി സേവനം ചെയ്യുന്നുണ്ട്.