ഇഞ്ചിയോണ്‍ കിയ ഒറ്റദിവസം കൈമാറിയത് 222 കാറുകള്‍
Tuesday, August 26, 2025 11:01 PM IST
കൊച്ചി: ചിങ്ങം ഒന്നിന് മെഗാ വാഹന ഡെലിവറിയുമായി കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോണ്‍ കിയ.
ഒറ്റ ദിവസംകൊണ്ടു തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഷോറൂമുകളിലുമായി 222 കാറുകളാണ് ഉപയോക്താക്കള്‍ക്കു കൈമാറിയത്. കിയയുടെ ജനപ്രിയ മോഡലുകളായ കാരന്‍സ് ക്ലാവിസ്, സെല്‍റ്റോസ്, സിറോസ്, സോണറ്റ് എന്നീ മോഡലുകളുടെ ഡെലിവറിയാണു നടന്നത്.
കൂടാതെ മെഗാ ഓഫറിന്റെ ഭാഗമായി എല്ലാ ആഴ്ചയും നടത്തിവരുന്ന ലക്കി ഡ്രോ വിജയികള്‍ക്കുള്ള സമ്മാനങ്ങളും കൈമാറി. പത്തു ഭാഗ്യശാലികള്‍ക്കാണ് റഫ്രിജറേറ്ററുകളും എല്‍ഇഡി ടിവികളും സമ്മാനിച്ചത്.
ഒക്ടോബര്‍ ആദ്യവാരം വരെ നീണ്ടുനില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ വാഹനം ബുക്ക് ചെയ്യുന്നവരെ ബംപര്‍ സമ്മാനമായി കാത്തിരിക്കുന്നത് ഏറ്റവും പുതിയ കിയ സിറോസ് മോഡലാണ്.