ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്ക്വാഡിൽ പുതിയ മോഡല്‍
Tuesday, August 26, 2025 11:01 PM IST
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണരംഗത്തെ ആഗോള മുന്‍നിര കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്ക്വാഡ് എഡിഷന് ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു.
മാര്‍വലിന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായ ഡെഡ്പൂള്, വോള്വറിന് എന്നിവയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്ക്വാഡ് എഡിഷന് രൂപല്പന ചെയ്തിരിക്കുന്നത്. 99,465 രൂപയാണ് എക്സ്ഷോറൂം വില.