പിഎംഐ എക്സലൻസ് അവാർഡുകൾ നൽകി
Tuesday, August 26, 2025 11:01 PM IST
കൊച്ചി: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) കേരള ചാപ്റ്ററിന്റെ 15-ാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി 2025ലെ പിഎംഐ കേരള എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
വിഴിഞ്ഞം അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് (എവിപിപിഎൽ) ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് അവാർഡ് ലഭിച്ചു.
കൊച്ചി അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ഈ വിഭാഗത്തിൽ രണ്ടാമതെത്തി. എഐ എക്സലൻസ് അവാർഡ് ടെക്നോപാർക്ക് ഫേസ് 3യിലെ എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നേടി. ടെക്നോപാർക്ക് ഫേസ് 2ലെ യുഎസ്ടി ഒന്നാം റണ്ണർ അപ്പായി.