സിഎ വിദ്യാര്‍ഥികളുടെ കോണ്വൊക്കേഷന്
Monday, August 25, 2025 11:17 PM IST
കൊച്ചി: ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോണ്വൊക്കേഷന് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കോണ്‍വൊക്കേഷനില്‍ കേരളത്തില്‍നിന്ന് 465 പേര്‍ക്കാണു സനദ് ലഭിച്ചത്.
എറണാകുളം ഗോകുലം കണ്വന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ കേരള ഫയര്‍ ആൻഡ് റസ്ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ യോഗേഷ് ഗുപ്ത മുഖ്യാതിഥിയായിരുന്നു.
മറ്റെല്ലാ കോഴ്സുകളും ക്ലാസ് റൂമിലിരുന്നു പഠിക്കുമ്പോള്‍ സി എ മൂന്നു വര്‍ഷവും പരിശീലനം ലഭിച്ചാണ് പൂര്‍ത്തിയാക്കുന്നതെന്നും അതുകൊണ്ടുതന്നെ സിഎ ബിരുദം നേടുന്നവര്‍ ഈ രംഗത്ത് തൊഴില്‍പരിചയം ഇല്ലാത്തവരാണെന്നു പറയാനാകില്ലെന്നും യോഗേഷ് ഗുപ്ത പറഞ്ഞു.
ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു ഏബ്രഹാം കള്ളിവയലില്‍, എസ്ഐആര്‍സി സെക്രട്ടറി ദീപ വർഗീസ്, ഐസിഎഐ എറണാകുളം ബ്രാഞ്ച് ചെയര്മാന് എ.എസ്.ആനന്ദ് എന്നിവർ പ്രസംഗിച്ചു.