ഇന്ത്യുടെ റേറ്റിംഗ് നിലനിർത്തി ഫിച്ച്
Monday, August 25, 2025 11:17 PM IST
മുംബൈ: എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയതിനു ദിവസങ്ങൾക്കുശേഷം മറ്റൊരു ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ റേറ്റിംഗ് ബിബിബി നെഗറ്റീവ് ആയി നിലനിർത്തി.
സ്ഥിരതയുള്ള കാഴ്ചപ്പാടോടെ വളർച്ച കൈവരിക്കുന്നതിലും കടമെടുപ്പ് വിശ്വാസ്യത മെച്ചപ്പെടുന്നതിലും ശക്തമായ റിക്കാർഡാണ് ഇന്ത്യക്കെന്ന് ഫിച്ച് റേറ്റിംഗ് വ്യ്ക്തമാക്കി. സ്ഥിരതയുള്ള ഇടത്തരം വളർച്ചാ സാധ്യതയുള്ളതാണ് ബിബിബി നെഗറ്റീവ്. ഈ സാന്പത്തിക വർഷം 6.5 ശതമാനം വളർച്ചയാണ് ഫിച്ച് ഇന്ത്യക്ക് പ്രവചിക്കുന്നത്.
ഇന്ത്യയുടെ നിർദിഷ്ട ജിഎസ്ടി പരിഷ്കാരങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഉപഭോഗത്തെ പിന്തുണയ്ക്കുകയും ചില വളർച്ചാ അപകട സാധ്യതകൾ നികത്തുകയും ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു.