കെഇഎല്ലിനു പുരസ്കാരം
Tuesday, August 26, 2025 11:01 PM IST
കൊച്ചി: കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിന് (കെഇഎൽ) മികച്ച പൊതുമേഖലാസ്ഥാപനത്തിനുള്ള പുരസ്കാരം. 100-200 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് കെഇഎൽ നേട്ടം കൈവരിച്ചത്.
2024-25ൽ നാലു കോടി രൂപയുടെ പ്രവർത്തനലാഭത്തിലേക്ക് കെഇഎൽ എത്തിയിരുന്നു. മുൻ സാമ്പത്തികവർഷത്തെ പ്രവർത്തനനഷ്ടത്തിൽനിന്നായിരുന്നു ഈ മുന്നേറ്റം.
ഡീസൽ-ഇലക്ട്രിക് കാറുകൾക്കായുള്ള 230 കിലോവാട്ട് ട്രാക്ഷൻ ഓൾട്ടർനേറ്ററുകളുടെ നിർമാണവും കർണാടകയിൽനിന്നുള്ള വൻകിട ട്രാൻസ്ഫോർമർ നിർമാണ കരാറുകളും കെഇഎലിനു ലഭിച്ചിരുന്നു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവിൽനിന്ന് കെഇഎൽ മാനേജിംഗ് ഡയറക്ടർ കേണൽ ഷാജി എം. വർഗീസും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.