ക​​ലി​​ഫോ​​ർ​​ണി​​യ: ഐ​​ഫോ​​ണ്‍ 17 സീ​​രീ​​സ് ലോ​​ഞ്ചിം​​ഗ് തീ​​യ​​തി പു​​റ​​ത്തു​​വി​​ട്ട് ആ​​പ്പി​​ൾ. സെ​​പ്റ്റം​​ബ​​ർ ഒ​​ന്പ​​തി​​ന് കു​​പെ​​ർ​​ട്ടി​​നോ​​യി​​ലെ സ്റ്റീ​​വ് ജോ​​ബ്സ് തി​​യ​​റ്റ​​റി​​ലാ​​ണ് ലോ​​കം കാ​​ത്തി​​രി​​ക്കു​​ന്ന ലോ​​ഞ്ചിം​​ഗ് ച​​ട​​ങ്ങ് ന​​ട​​ക്കു​​ക.

ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 10.30നാ​​ണ് ഇ​​വ​​ന്‍റ് ആ​​രം​​ഭി​​ക്കു​​ക. പു​​തി​​യ ഐ​​ഫോ​​ണ്‍ സീ​​രീ​​സി​​നാ​​യു​​ള്ള ലോ​​ഞ്ച് ഇ​​വ​​ന്‍റി​​ന് ‘Awe dropping’ എ​​ന്നാ​​ണ് ആ​​പ്പി​​ൾ പേ​​ര് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പു​​റ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന ടീ​​സ​​റി​​ൽ തി​​ള​​ങ്ങു​​ന്ന ആ​​പ്പി​​ൾ ലോ​​ഗോ​​യും ഉ​​ണ്ട്.

ഐ​​ഫോ​​ണ്‍ 17 സീ​​രീ​​സി​​ൽ നാ​​ല് മോ​​ഡ​​ലു​​ക​​ളാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. അ​​തി​​ൽ ഐ​​ഫോ​​ണ്‍ 17, ഐ​​ഫോ​​ണ്‍ 17 എ​​യ​​ർ, ഐ​​ഫോ​​ണ്‍ 17 പ്രോ, ​​ഐ​​ഫോ​​ണ്‍ 17 പ്രോ ​​മാ​​ക്സ് എ​​ന്നി​​ങ്ങ​​നെ നാ​​ല് മോ​​ഡ​​ലു​​ക​​ൾ ഉ​​ണ്ടാ​​കും. ഇ​​തോ​​ടൊ​​പ്പം പു​​തി​​യ ആ​​പ്പി​​ൾ വാ​​ച്ച് സീ​​രീ​​സ്, ആ​​പ്പി​​ൾ എ​​യ​​ർ​​പോ​​ഡ്സ് പ്രോ 3 ​​എ​​ന്നി​​വ​​യും ആ​​പ്പി​​ൾ പു​​റ​​ത്തി​​റ​​ക്കു​മെ​ന്നു പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്നു.


ഐ​​ഫോ​​ണ്‍ 17 പ്രോ ​​മോ​​ഡ​​ലു​​ക​​ളു​​ടെ രൂ​​പ​​ക​​ൽ​​പ​​ന​​യി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ളാ​​ണ് ഐ​​ഫോ​​ൺ ആ​​രാ​​ധ​​ക​​ർ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം വ​​രെ​​യു​​ള്ള ഐ​​ഫോ​​ണു​​ക​​ൾ​​ക്കെ​​ല്ലാം സ​​മാ​​ന​​മാ​​യ രൂ​​പ​​ക​​ൽ​​പ​​ന ആ​​യി​​രു​​ന്ന​​തി​​നാ​​ൽ ഇ​​ത്ത​​വ​​ണ ആ​​പ്പി​​ൾ വ​​ലി​​യ മാ​​റ്റം കൊ​​ണ്ടു​​വ​​രാ​​നാ​​ണു സാ​​ധ്യ​​ത.

ഐ​​ഫോ​​ണ്‍ പ്ല​​സ് മോ​​ഡ​​ൽ ഒ​​ഴി​​വാ​​ക്കി പ​​ക​​രം ആ​​പ്പി​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഐ​​ഫോ​​ണ്‍ 17 എ​​യ​​ർ ആ​​ണ് ഇ​​തി​​ൽ ശ്ര​​ദ്ധാ​​കേ​​ന്ദ്രം. ഇ​​തു​​വ​​രെ പു​​റ​​ത്തി​​റ​​ങ്ങി​​യ​​തി​​ൽ​​വ​​ച്ച് ഏ​​റ്റ​​വും സ്ലിം ​​ഐ​​ഫോ​​ണ്‍ മോ​​ഡ​​ൽ ആ​​യി​​രി​​ക്കും ഇ​​ത് എ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്നു.

സെ​​ൽ ഫോൺ സ​​ർ​​വീ​​സ് ഇ​​ല്ലാ​​ത്ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​ടി​​യ​​ന്ത​​ര സ​​ന്ദേ​​ശ​​മ​​യ​​യ്ക്കു​​ന്ന​​തി​​നു​​ള്ള സാ​​റ്റ​​ലൈ​​റ്റ് ക​​ണ​​ക്റ്റി​​വി​​റ്റി വാ​​ച്ച് അ​​ൾ​​ട്രാ 3-ൽ ​​കൊ​​ണ്ടു​​വ​​ന്നേ​​ക്കും. ലോ​​ഞ്ചിം​​ഗ് ഇ​​വ​​ന്‍റ് ആ​​പ്പി​​ൾ വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യും യൂ​​ട്യൂ​​ബി​​ലൂ​​ടെ​​യും ആ​​പ്പി​​ൾ ടി​​വി ആ​​പ്പി​​ലൂ​​ടെ​​യും ലൈ​​വ് സ്ട്രീം ​​ചെ​​യ്യും.