ഹോംഫിനില്‍ 200 കോടി നിക്ഷേപിച്ച് മുത്തൂറ്റ് ഫിനാന്‍സ്
Wednesday, August 27, 2025 11:13 PM IST
കൊച്ചി: മുത്തൂറ്റ് ഹോംഫിനില്‍ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്‍സ്. രാജ്യത്തെ 250 ഓളം നഗരങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യം വയ്ക്കുന്നുണ്ട്.
നിലവില്‍ മുംബൈ ആസ്ഥാനമാക്കിയാണ് മുത്തൂറ്റ് ഹോംഫിന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്സിഡിയറി കമ്പനിയാണു മുത്തൂറ്റ് ഹോംഫിന്‍.
സുസ്ഥിര വളര്‍ച്ചയ്ക്കായി സാങ്കേതികവിദ്യ, ഭരണക്രമം, എന്നിവയിലാണു തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തുക. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ആറിരട്ടി വളര്‍ച്ചയാണു മുത്തൂറ്റ് ഹോംഫിന്‍ കൈവരിച്ചത്.
അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുള്ള ശക്തമായ വിശ്വാസമാണു പുതിയ നിക്ഷേപം സൂചിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടർ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.