മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജെംസ്റ്റോൺ കളക്ഷൻ ‘വ്യാന’ പുറത്തിറക്കി
Friday, August 29, 2025 11:24 PM IST
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏറ്റവും പുതിയ ജെംസ്റ്റോൺ കളക്ഷൻ ‘വ്യാന’ പുറത്തിറക്കി.
ഓരോ സ്ത്രീയുടെയും അതുല്യതയെ പ്രകീർത്തിക്കുന്ന ‘വ്യാന’ രത്നാഭരണ ശേഖരം അവരുടെ വ്യക്തിത്വത്തിനും ആത്മപ്രകാശനത്തിനുമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആദരവാണ്. ഓരോ സ്ത്രീയും പരസ്പരം വ്യത്യസ്തരെന്നപോലെ ഓരോ രത്നവും വ്യത്യസ്തമാണ് എന്ന വിശ്വാസത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘വ്യാന’ രത്നാഭരണ ശേഖരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
18, 22 കാരറ്റ് സ്വർണത്തിൽ വൈവിധ്യമാർന്നതും ചാരുതയുള്ളതുമായ അമൂല്യരത്നങ്ങൾ ഉൾച്ചേർത്തുകൊണ്ട് ലൈറ്റ് വെയ്റ്റിൽ ട്രെൻഡി, ബോൾഡ് ഡിസൈനുകളിൽ അതിമനോഹരമായാണ് ‘വ്യാന’’രത്നാഭരണങ്ങൾ നിർമിച്ചിട്ടുള്ളത്. പരമ്പരാഗതവും ഏറ്റവും പുതിയതുമായ ഡിസൈനുകൾ ഇഷ്ടപ്പെടുന്ന ആധുനിക സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ രത്നാഭരണ കളക്ഷനാണിത്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ സെപ്റ്റംബർ എട്ട് വരെ നടക്കുന്ന ജെംസ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവലിൽ ‘വ്യാന’ രത്നാഭരണങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്. അതിനൊപ്പം അതിമനോഹരമായ രത്നക്കല്ലുകളും അൺകട്ട് ഡയമണ്ടുകളും ഉൾക്കൊള്ളുന്ന പരമ്പരാഗത ആഭരണ കളക്ഷൻസും പ്രദർശനത്തിലുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ രത്നാഭരണങ്ങൾക്കും അൺകട്ട് ഡയമണ്ട്സിനും പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവ് നൽകുന്നുണ്ട്.