വ്യവസായസൗഹൃദ അന്തരീക്ഷത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി. രാജീവ്
Saturday, August 30, 2025 1:15 AM IST
കൊച്ചി: വ്യവസായസൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമതാണെന്നു മന്ത്രി പി. രാജീവ്. 28-ാം സ്ഥാനത്തുനിന്നാണ് നാം ഒന്നാമതെത്തിയത്.
കേരളത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും യോജ്യമായ സമയമാണിത്. സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് 2025ല്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്കു പഠനത്തോടൊപ്പം ജോലി ചെയ്യാനും വേതനം നേടാനും സാധിക്കും. ഇതിനു പുറമെ അവര്‍ക്കു ക്രെഡിറ്റ് അല്ലെങ്കില്‍ ബോണസ് മാര്‍ക്ക് ലഭിക്കും. നിലവില്‍ 10 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.