പ്രീമിയം വസ്ത്രങ്ങള്‍ക്ക് കുറഞ്ഞ വിലയുമായി കോട്ടണ്‍ ഫാബ്
Friday, August 29, 2025 11:24 PM IST
കൊച്ചി: ഓണത്തെ വരവേല്‍ക്കുന്നതിനും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനും എല്ലാ സര്‍പ്ലസ് വസ്ത്രങ്ങളും 50 ശതമാനം വരെ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ ഓണം ഫെസ്റ്റിവല്‍ കളക്ഷനുകളുടെ വിപുല ശേഖരവുമായി കോട്ടണ്‍ഫാബ്.
കൊച്ചിയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആവശ്യകതയും ആഗോള ഫാഷന്‍ പ്രവണതകളെക്കുറിച്ചുള്ള അവബോധവും കണക്കിലെടുത്ത് പ്രീമിയം ഫാഷന്‍ വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നുവെന്നതാണ് കോട്ടണ്‍ ഫാബ് വാഗ്ദാനം ചെയ്യുന്നതെന്ന് കോട്ടണ്‍ ഫാബ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ. നൗഷാദ് പറഞ്ഞു.