ലുലുവില്‍ മലയാള ബാന്‍ഡുകളുടെ സംഗീതവിരുന്ന് നാളെ
Friday, August 29, 2025 11:24 PM IST
കൊച്ചി: ലുലു മാളിലെ ഓണാഘോഷത്തിന്റെ ഭാഗമായി നാളെ പ്രശസ്ത പിന്നണി ഗായകര്‍ അണിനിരക്കുന്ന ചെമ്മീന്‍, ഉറുമി, ഹരിശങ്കരന്‍ തുടങ്ങിയ ബാന്‍ഡുകളുടെ സംഗീതവിരുന്ന് അരങ്ങേറും.
വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയാണ് ഷോ. നാളെ വൈകുന്നേരം ആറു വരെ ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് വിതരണോദ്ഘാടനം സിനിമാതാരങ്ങളായ അഷ്കര്‍ അലി, ഹൃതു ഹാരൂണ്‍, പ്രീതി മുകുന്ദന്, മിധുട്ടി, അര്ജുന് സുന്ദരേശന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി കഥകളി, തെയ്യം, കളരിപ്പയറ്റ്, നൃത്തരൂപങ്ങളുമൊരുക്കി മെഗാ ആര്‍ട്ട് ഫ്യൂഷനും അരങ്ങേറി. ലുലു മാള്‍ കൊച്ചി ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്. ബിജു, സിനിമാസംവിധായകന് ഫൈസല്‍ ഫസലുദ്ദീന്‍, നിര്‍മാതാവ് സഞ്ജു ഉണ്ണിത്താന് എന്നിവര്‍ പ്രസംഗിച്ചു.