‘സ്പൈസി കോ ദെ സ്പ്രൈറ്റ് കാ തഡ്ക’; പുതിയ കാമ്പയിനുമായി സ്പ്രൈറ്റ്
Thursday, August 28, 2025 11:27 PM IST
കൊച്ചി: എരിവുള്ള ഭക്ഷണത്തോടുള്ള ഇഷ്ടം പ്രമേയമാക്കി സ്പ്രൈറ്റിന്റെ പുതിയ കാമ്പയിന് തുടങ്ങി. സ്പൈസി കോ ദെ സ്പ്രൈറ്റ് കാ തഡ്ക എന്നപേരിലുള്ള പ്രചാരണം എരിവുള്ള ഭക്ഷണത്തോടൊപ്പം സ്പ്രൈറ്റ് ചേര്‍ന്നാല്‍ രുചിയേറുമെന്ന് ചൂണ്ടിക്കാട്ടുന്നു.
യുവതാരമായ ശര്‍വരിയും ഹാസ്യനടന് സുനില്‍ ഗ്രോവറുമാണ് റസ്റ്ററന്റിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയിൽ കഥാപാത്രങ്ങളാകുന്നത്. പ്രചാരണത്തിന്റെ ഭാഗമായി സ്നാക്സ് ബ്രാന്‍ഡുകളായ ചിങ്സ്, മാസ്റ്റര്ചൗ, ബിംഗോ, ജോലോചിപ്സ്, വൗ ചൈന, ടൂ യം തുടങ്ങിയ ബ്രാന്‍ഡുകളുമായി സ്പ്രൈറ്റ് സഹകരിക്കുന്നുണ്ട്.