വിൻമാക്സ് ബയോടെക് പ്രവർത്തനമാരംഭിച്ചു
Thursday, August 28, 2025 11:27 PM IST
തിരുവനന്തപുരം: ജൈവസാങ്കേതിക മേഖലയിലെ ബ്രിക്ആർജിസിബിയുടെ നൂതന ഗവേഷണ ഫലങ്ങൾ ആരോഗ്യസംരംക്ഷണ ഉത്പന്നങ്ങളായി വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പായ വിൻമാക്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് കിൻഫ്ര കാന്പസിൽ പ്രവർത്തനമാരംഭിച്ചു.
മുറിവുകൾക്കും ടിഷ്യു എൻജിനീയറിംഗിനുമുള്ള നൂതന വസ്തുക്കളുടെ വികസനം, പ്രമേഹപൊള്ളൽ മുറിവുകൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഓയിന്റ്മെന്റുകളുടെയും സ്പ്രേകളുടേയും ഉത്പാദനം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വിൻമാക്സ് ബയോടെക് പ്രവർത്തിക്കുക. നൂതന ഓർഗനോയിഡ് അധിഷ്ഠിത മരുന്നുകളുടെ വികസനവും സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നു.