നന്തിലത്ത് ജി മാർട്ടിൽ മിഡ്നൈറ്റ് സെയിൽ ഇന്നും നാളെയും
Thursday, August 28, 2025 11:27 PM IST
തൃശൂർ: ഗോപു നന്തിലത്ത് ജി മാർട്ടിൽ ഗൃഹോപകരണങ്ങൾക്ക് 70 ശതമാനംവരെ വിലക്കുറവുമായി മിഡ്നൈറ്റ് സെയിൽ ഇന്നും നാളെയും. രാവിലെ ഒൻപതുമുതൽ രാത്രി 12 മണിവരെ സംസ്ഥാനത്തെ എല്ലാ ജിമാർട്ട് ഷോറൂമുകളിലും മിഡ്നൈറ്റ് സെയിലിലൂടെ ഉപകരണങ്ങൾ സ്വന്തമാക്കാം.
ജൂലൈ 20 മുതൽ 2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്പോൾ വക്കാലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, അഞ്ച് ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ബ്രാൻഡഡ് ഇലക്ട്രോണിക് ഡിജിറ്റൽ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞവിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.
മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങളും സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും ഡിജിറ്റൽ ഗാഡ്ജറ്റുകളും കിച്ചണ്‍ അപ്ലയൻസസും ഒരു കുടക്കീഴിൽ ലഭിക്കും.
ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് കാഷ്ബാക്ക് ആനുകൂല്യങ്ങൾ, ബജാജ് ഫിനാൻസുമായിചേർന്ന് ഇഎംഐ ഫിനാൻസ് സ്കീമുകൾ, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്കീമുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഒരുക്കിയിട്ടുണ്ട്. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഉപകരണങ്ങൾ മാറ്റിവാങ്ങാനും സൗകര്യമുണ്ട്.