ഫെഡറൽ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി
Friday, August 29, 2025 11:24 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 94-ാമത് വാര്‍ഷിക പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി. ബാങ്ക് ചെയര്മാന് എ.പി. ഹോത്ത അധ്യക്ഷത വഹിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ, മറ്റു ഡയറക്ടർമാർ, സീനിയർ എക്സിക്യൂട്ടീവുകൾ, ഓഡിറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തേക്കുള്ള ഓഡിറ്റ് ചെയ്ത സാമ്പത്തികഫലവും ഓഹരിയൊന്നിന് 1.20 രൂപ ലാഭവിഹിതം നല്‍കാനുള്ള തീരുമാനവും യോഗത്തിന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു.
എടി 1, ടിയർ 2 ഇഎസ്ജി ബോണ്ടുകൾ വഴി 6000 കോടി രൂപയും ടിയർ 1 കാപിറ്റലിലേക്ക് 8000 കോടി രൂപയും സമാഹരിക്കാനും തീരുമാനിച്ചു. എംപ്ലോയീ സ്റ്റോക്ക് ഓപ്ഷൻ സ്കീം, എംപ്ലോയീ സ്റ്റോക്ക് ഇൻസെന്റീവ് സ്കീം എന്നിവ യോഗം അംഗീകരിച്ചു.
രാജ്യത്തെ സ്വകാര്യബാങ്കുകളിൽ ആറാം സ്ഥാനത്തേക്ക് എത്തിയതും വാർഷിക അറ്റാദായം 4,000 കോടിയും ആകെ ബിസിനസ് അഞ്ചുലക്ഷം കോടിയും കടന്നതും അഭിമാനകരമാണെന്ന് ചെയര്മാന് എ.പി. ഹോത്ത പറഞ്ഞു.