എൽഐസി 7,324.34 കോടിയുടെ ഡിവിഡന്റ് കൈമാറി
Friday, August 29, 2025 11:24 PM IST
മുംബൈ: പൊതുമേഖലാ ഇൻഷ്വറൻസ് കന്പനിയായ എൽഐസി 2024-25 സാന്പത്തികവർഷത്തെ കേന്ദ്രസർക്കാരിനുള്ള ഡിവിഡന്റായി 7,324.34 കോടി രൂപ കൈമാറി.
എൽഐസി സിഇഒയും എംഡിയുമായ ആർ.ദൊരൈസ്വാമിയാണു കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനു ചെക്ക് കൈമാറിയത്. കഴിഞ്ഞ 26ന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗം ഡിവിഡന്റ് കൈമാറാൻ തീരുമാനിച്ചിരുന്നു.
2025 മാർച്ച് 31ലെ കണക്കനുസരിച്ച് എൽഐസിയുടെ ആകെ ആസ്തി 56.23 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് വിപണിയിലെ മാർക്കറ്റ് ലീഡറായി കന്പനി തുടരുകയും ചെയ്യുന്നു.