ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ര്‍​ബി​ഐ) മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ലി​നെ രാ​ജ്യാ​ന്ത​ര നാ​ണ​യ നി​ധി​യു​ടെ (ഐ​എം​എ​ഫ്) അ​ടു​ത്ത എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചു. മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ നി​യ​മ​ന സ​മി​തി ഉ​ര്‍​ജി​ത് പ​ട്ടേ​ലി​ന്റെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി.

ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം രാ​ജി​വെ​ച്ച് ഏ​ഴു വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ പ്ര​ധാ​ന സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​ത്. 2016 സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് 24-ാമ​ത് ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​റാ​യി​ട്ടാ​ണ് പ​ട്ടേ​ല്‍ ചു​മ​ത​ല​യേ​റ്റ​ത്. 2018 ഡി​സം​ബ​ര്‍ 10ന് ​കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ​ത്തു​ട​ര്‍​ന്ന് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കും മു​മ്പ് ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.


1992നു​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ​കാ​ലം റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​റാ​യി​രു​ന്ന വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം.