അജ്മല്‍ ബിസ്മിയില്‍ മെഗാ ഓപ്പണ്‍ ബോക്സ് സെയില്‍
Friday, July 4, 2025 10:41 PM IST
കൊച്ചി: മുൻനിര റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി ഉപയോതാക്കള്ക്കായി 70 ശതമാനം വരെ ഡിസ്കൗണ്ടോടെ വമ്പന്‍ ഓഫറുകളുടെ ഓപ്പണ്‍ ബോക്സ് സെയില്‍ ആരംഭിച്ചു. നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് നേടാം.
ബ്രാന്‍ഡഡ് ഹോം അപ്ലയന്‍സുകള്‍, അത്യാധുനിക കിച്ചണ്‍ അപ്ലയന്‍സുകള്‍, ലാപ്ടോപ്പുകള്, സ്മാര്‍ട്ട്ഫോണ്‍ ഗാഡ്ജെറ്റുകള്‍ എന്നിവ കേരളത്തില്‍ മറ്റെങ്ങും ലഭിക്കാത്ത വന്‍ വിലക്കുറവില്‍ സ്വന്തമാക്കാമെന്ന് അജ്മല്‍ ബിസ്മി അധികൃതർ അറിയിച്ചു.
എയര്‍ കണ്ടീഷണറുകള്‍ക്ക് 50 ശതമാനം വരെയും സ്മാര്‍ട്ട് ടിവികള്‍ക്ക് 70 ശതമാനം വരെയും കിഴിവ് നേടാം. നൂതന മോഡല്‍ റെഫ്രിജറേറ്ററുകള്‍ 21,990 മുതലും വാഷിംഗ് മെഷീനുകള്‍ 12,990 മുതലും ലഭ്യമാണ്. ഏറ്റവും മികച്ച കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് നിലവിലുള്ള ഓഫറുകള്‍ക്ക് പുറമേ 15 ശതമാനം വരെ അധിക കിഴിവ് നേടാനുള്ള സുവര്‍ണാവസരവുമുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20 ശതമാനം വരെ അധിക കിഴിവ് നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഈ ഓഫറുകള്‍ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.