ആമസോണിൽ പ്രൈം ഡേ
Wednesday, July 2, 2025 1:53 AM IST
കൊച്ചി: ആമസോൺ ഇന്ത്യ പ്രൈം ഡേ 2025 പ്രഖ്യാപിച്ചു. 12ന് പുലർച്ചെ 12 മുതൽ 14ന് രാത്രി 12 വരെ പ്രൈം മെംബർമാർക്കു മാത്രമായി 72 മണിക്കൂർ മികച്ച ഡീലുകൾ, സേവിംഗ്സ്, പുതിയ ലോഞ്ചുകൾ, എക്സ്ക്ലൂസീവ് എന്റർടെയിൻമെന്റ് എന്നീ ഓഫറുകളുണ്ട്.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലെയും എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലെയും ഇഎംഐ ട്രാൻസാക്ഷനുകൾ എന്നിവ ഉപയോഗിച്ച് പേമെന്റ് ചെയ്യുമ്പോൾ 10 ശതമാനം ഇളവുണ്ടാകും.