ഭീമയില്‍ ഡയമണ്ട് ഫെസ്റ്റ്
Thursday, July 3, 2025 1:58 AM IST
കൊച്ചി: വജ്രാഭരണങ്ങള്‍ക്കായി പ്രത്യേകം ആഘോഷമൊരുക്കി ഡയമണ്ട് ഫെസ്റ്റിന് തുടക്കം കുറിച്ച് ഭീമ ജുവല്‍സ്. കേരളത്തിലുടനീളമുള്ള തങ്ങളുടെ ഷോറൂമുകളില്‍ ‘സീസണ് ഓഫ് സ്പാര്‍ക്കിള്‍’ എന്ന പേരിലാണ് ഡയമണ്ട് ഫെസ്റ്റിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഭീമ ജുവല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.
ഡയമണ്ട് കാരറ്റ് വാല്യുവിന് 30 ശതമാനം വരെ കിഴിവ്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 30 ശതമാനം ഫ്ളാറ്റ് റിഡക്ഷന്‍, സോളിറ്റയേഴ്സിന് ഓരോ കാരറ്റിനും 10 ശതമാനം വരെ കിഴിവ് എന്നീ ഓഫറുകളിലൂടെ വജ്രാഭരണങ്ങള്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് സീസണ് ഓഫ് സ്പാര്ക്കിളിലൂടെ ഭീമ ജുവല്‍സ് ഒരുക്കുന്നത്.
ഒരു ലക്ഷത്തിനും അതിന് മുകളിലും വിലവരുന്ന സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ കാരറ്റ് വാല്യുവിന് 2,500 രൂപ മൂല്യമുള്ള എക്സ്ക്ലൂസീവ് ഡയമണ്ട് കൂപ്പണും സ്വന്തമാക്കാം. ഉപഭോക്താവിന് അടുത്ത തവണ വജ്രാഭരണം വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ക്കായി നറുക്കെടുപ്പും ഭീമ ജുവല്‍സ് ഒരുക്കുന്നു. വിജയികളാകുന്നവര്‍ക്ക് ഡയമണ്ട് പെന്‍ഡന്റ്, സ്വര്‍ണനാണയങ്ങള്‍ ഇവിയിലേതെങ്കിലും സ്വന്തമാക്കാം. 27 വരെയാണ് ഫെസ്റ്റ്.