50 ശതമാനം വിലക്കുറവുമായി ലുലു ഓണ്‍ സെയില്‍ ഷോപ്പിംഗ് രണ്ട് നാള് കൂടി
Friday, July 4, 2025 10:41 PM IST
കോട്ടയം: ലുലുമാളിലെ 50 ശതമാനം ഷോപ്പിംഗ് ഇനി രണ്ട് നാള് കൂടി. ഇന്നും നാളെയും മാള്‍ ഒന്‍പതു മണി മുതല്‍ പുലര്‍ച്ചെ രണ്ടു വരെ തുറന്ന് പ്രവര്‍ത്തിക്കും.
തിരക്കൊഴിവാക്കി ഷോപ്പിംഗ് ആസ്വദിക്കുവാനുള്ള അവസരമൊരുക്കിയാണ് മിഡ് നൈറ്റ് ഷോപ്പിംഗ് ലുലു ഒരുക്കുന്നത്. ലുലു ഓണ്‍ സെയിൽസിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍നിന്നായി നിരവധി സന്ദര്‍ശകരാണ് മാളിലേക്ക് രണ്ട് ദിവസം കൊണ്ട് എത്തിച്ചേര്‍ന്നത്.
ഗ്രോസറി, നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി വിഭവവങ്ങള്‍, മത്സ്യം, ഫ്രഷ് മീറ്റ് എന്നിവയും ആകര്‍ഷകമായ ഓഫറില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കും. വിലക്കുറവിലുള്ള വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് കസ്റ്റമേഴ്സില്‍നിന്ന് ലഭിക്കുന്നത്. ഫാഷന്‍ സ്റ്റോറില്‍നിന്നും മികച്ച ഫാഷന്‍ ബ്രാന്‍ഡ്സ് 50 ശതമാനം ഓഫറില്‍ വാങ്ങാം. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്.
ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. രണ്ട് ദിവസം കൂടി തുടരുന്ന ഫ്ളാറ്റ് ഫിഫ്റ്റി വില്‍പ്പനയിലൂടെ മെഗാ ഷോപ്പിംഗില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും.ലുലു ഷോപ്പുകള്‍ക്ക് പുറമേ മാളിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകളടങ്ങിയ മറ്റ് ഷോപ്പുകളിലും വിലക്കുറവ് വില്‍പ്പന തുടരുകയാണ്.
ലുലു ഹാപ്പിനെസ് ആപ്പില്‍ അംഗമായതിനുശേഷം, 2,500 രൂപയ്ക്ക് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്കായി ഷോപ്പ് ആന്‍ഡ് വിന് ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്. വിജയികളെ കാത്തിരിക്കുന്നത് ടൊയോട്ട ഗ്ലാന്‍സ കാറും, ഹീറോ മാവ്റിക്ക് 440 ബൈക്കുമാണ്. മറ്റ് അനവധി സമ്മാനങ്ങളും കാത്തിരിക്കുന്നു. സന്ദര്‍ശകര്‍ക്കായി മാളിനും മാളിനു പുറത്തുമായി പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.