റിക്കാർഡ് വില്പനയുമായി സ്കോഡ ഇന്ത്യ
Friday, July 4, 2025 12:05 AM IST
കൊച്ചി: 25 വര്‍ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ ആറുമാസം 36,000 കാറുകള്‍ വിറ്റ് ചരിത്രനേട്ടം കൈവരിച്ചു.
മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 130 ശതമാനം കൂടുതലാണിത്. നേരത്തെ 2022 ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധവാര്‍ഷിക വില്പന കമ്പനി കൈവരിച്ചത്. 28,899 യൂണിറ്റുകളാണ് അന്നു വിറ്റഴിച്ചത്.
കമ്പനിയുടെ പുതിയ മോഡലായ കൈലാഖ് മികച്ച വില്പന രേഖപ്പെടുത്തി. സംസ്ഥാനത്ത് 295 ഔട്ട്ലെറ്റുകളാണ് സ്കോഡയ്ക്കുള്ളത്. 2025 അവസാനത്തോടെ ഇതു 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.