മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി: 290 കോടി സമാഹരിക്കും
Tuesday, July 8, 2025 12:08 AM IST
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍ നോണ്‍ - കണ്‍വര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) അവതരിപ്പിച്ചു.
1000 രൂപ വീതം മുഖവിലയുള്ള എന്‍സിഡികള്‍ ഈമാസം 17 വരെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അടിസ്ഥാന മൂല്യം 100 കോടി രൂപയാണ്. അധികമായി സമാഹരിക്കുന്ന 190 കോടി രൂപവരെ കൈവശം വയ്ക്കാനാവുന്ന ഓപ്ഷന് പ്രകാരം ആകെ 290 കോടി രൂപയുടേതായിരിക്കും എന്‍സിഡി വിതരണം.
പ്രതിവര്‍ഷം 9.20 മുതല്‍ 9.80 ശതമാനം വരെ ഫലപ്രദമായ വരുമാനമാണ് ഓരോ വിഭാഗങ്ങളിലായി നിക്ഷേപകര്‍ക്കു ലഭിക്കുക. എൻസിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് അധികൃതർ അറിയിച്ചു.