ബാങ്ക് ഓഫ് ബറോഡ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു
Monday, September 1, 2025 1:48 AM IST
പാലക്കാട്: രാജ്യത്തെ മുന്‍നിര പൊതുമേഖലാബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയില്‍ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗമായ ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ദേശവ്യാപക സാച്ചുറേഷന്‍ കാന്പയിന്റെ ഭാഗമായാണു ക്യാമ്പ് സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത്, നഗര പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ എന്നീ തലങ്ങളില്‍ ധനകാര്യ ഉള്‍പ്പെടുത്തലും സാമൂഹ്യസുരക്ഷാ പദ്ധതികളും 100 ശതമാനം കൈവരിക്കുകയെന്നതാണ് 30 വരെ നീണ്ടുനില്‍ക്കുന്ന കാന്പയിന്റെ ലക്ഷ്യം.