നിസാന്‍ മെഗാ മാഗ്നൈറ്റ് ഓണം
Monday, September 1, 2025 1:48 AM IST
കൊച്ചി: ഓണത്തിന് പ്രത്യേക മെഗാ മാഗ്നൈറ്റ് ഓണം ആഘോഷവുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എന്‍എംഐപിഎല്‍). സാംസ്കാരിക ആഘോഷങ്ങള്‍, ഉപഭോക്താക്കളുമായുള്ള വിനിമയ പരിപാടികള്‍, ആവേശകരമായ പാരിതോഷികങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പരിപാടി കൊച്ചി ഫോറം മാളില്‍ ഓണം പശ്ചാത്തലമാക്കി പുതിയ നിസാന്‍ മാഗ്നൈറ്റ് പ്രദര്‍ശിപ്പിച്ച് തുടക്കം കുറിച്ചു.
പരിപാടിയോടനുബന്ധിച്ച് മാഗ്നൈറ്റ് കാറുമായി പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത പ്രദര്‍ശന വാഹന റോഡ്ഷോ, കലാപ്രകടനങ്ങള്‍, ഓണം മാഗ്നൈറ്റ് സ്റ്റാര്‍ ഹണ്ട് ഗെയിം എന്നിവയുമുണ്ടാകും. ഭാഗ്യ ഉപഭോക്താക്കളായ മൂന്നുപേര്‍ക്ക് പങ്കാളിക്കൊപ്പം സിംഗപ്പുരില്‍ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും.
കൂടാതെ ടെസ്റ്റ്ഡ്രൈവ് നടത്തുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ 11 ഒരു ഗ്രാം സ്വര്‍ണനാണയങ്ങള്‍ നേടാം. കാന്പയ്ന് ആറുവരെ കേരളത്തിലുടനീളമുള്ള എല്ലാ നിസാന്‍ ഡീലര്‍ഷിപ്പുകളിലും അരങ്ങേറും. സമാപനച്ചടങ്ങ് 10ന് കൊച്ചി നിസാന്‍ ഷോറൂമില്‍ നടക്കും.