മും​ബൈ: ഇ​ന്ത്യ​യി​ലെ പെ​ട്രോ​കെ​മി​ക്ക​ൽ മേ​ഖ​ല​യി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രി​യു​ടെ കു​ത്ത​ക​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി ഗൗ​തം അ​ദാ​നി​യു​ടെ ക​മ്പ​നി​യും. പ്ര​തി​വ​ർ​ഷം ഒ​രു മി​ല്യ​ണ്‍ ട​ണ്‍ ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പി​വി​സി പ്ലാ​ന്‍റ് ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര​യി​ൽ ഗൗ​തം അ​ദാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്നു. 2028 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​ണ് ഒ​രു​ങ്ങു​ന്നത്. അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ പ​താ​ക​വാ​ഹ​ക​രാ​യ അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ് ലി​മി​റ്റ​ഡാ​ണ് മു​ന്ദ്ര​യി​ൽ പെ​ട്രോ​കെ​മി​ക്ക​ൽ സ്ഥാ​പ​നം നി​ർ​മി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ വാ​ർ​ഷി​ക പി​വി​സി ആ​വ​ശ്യം നാ​ലു മി​ല്യ​ണ്‍ ട​ണ്‍ ആ​ണ്. ഇ​തി​ൽ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന ശേ​ഷി 1.59 മി​ല്യ​ണ്‍ ട​ണ്‍ ആ​ണ്. ഇ​തി​ലെ പ​കു​തി​യും റി​ല​ൻ​സി​ന്‍റേ​താ​ണ്. ബാ​ക്കി ഇ​റ​ക്കു​മ​തി​യാ​ണ്.

പി​വി​സി അ​ഥ​വാ പോ​ളി വി​നൈ​ൽ ക്ലോ​റൈ​ഡ് എ​ന്ന​ത് ഒ​രു സി​ന്ത​റ്റി​ക് പ്ലാ​സ്റ്റി​ക് പോ​ളി​മ​റാ​ണ്. ഇ​ത് പൈ​പ്പു​ക​ൾ, ഫി​റ്റിം​ഗു​ക​ൾ മു​ത​ൽ ജ​ന​ൽ, വാ​തി​ൽ ഫ്രെ​യി​മു​ക​ൾ, കേ​ബി​ൾ ഇ​ൻ​സു​ലേ​ഷ​ൻ, വി​നൈ​ൽ ഫ്ളോ​റിം​ഗ്, വാ​ൾ ക​വ​റു​ക​ൾ, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഉ​ത്പ‌​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, കൃ​ഷി, ജ​ല​സേ​ച​നം, ഭ​വ​ന നി​ർ​മാ​ണം, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, പാ​യ്ക്കിം​ഗ് മേ​ഖ​ല​ക​ളി​ൽ പി​വി​സി​യു​ടെ ഉ​പ​യോ​ഗ​മേ​റെ​യാ​ണ്. ഇ​ന്ത്യ​യി​ൽ പി​വി​സി ആ​വ​ശ്യ​ക​ത 8-10 ശ​ത​മാ​നം സം​യോ​ജി​ത വാ​ർ​ഷി​ക വ​ള​ർ​ച്ചാനി​ര​ക്ക് നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പി​വി​സി, ക്ലോ​ർ-​ആ​ൽ​ക്ക​ലി, കാ​ൽ​സ്യം കാ​ർ​ബൈ​ഡ്, അ​സ​റ്റി​ലീ​ൻ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി​ക​ൾ പി​വി​സി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

പാ​രി​സ്ഥി​തി​ക അ​നു​മ​തി​യും പ​ദ്ധ​തി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​മ്മ​ത​വും ഇ​തി​ന​കം ല​ഭി​ച്ച​തോ​ടെ, അ​സ​റ്റി​ലീ​ൻ, കാ​ർ​ബൈ​ഡ് അ​ധി​ഷ്ഠി​ത പി​വി​സി ഉ​ത്പാ​ദ​ന പ്ര​ക്രി​യ ന​ട​പ്പി​ലാ​ക്കാ​ൻ അ​ദാ​നി ഗ്രൂ​പ്പ് ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

റി​ല​ൻ​സി​നൊ​പ്പം അ​ദാ​നി​യു​ടെ പ​ദ്ധ​തി​യും വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ പി​വി​സി ആ​വ​ശ്യ​ക​ത ഒ​രു പ​രി​ധി​വ​രെ നി​ർ​വ​ഹി​ക്കാ​നും ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ​ക്കാ​നും സാ​ധി​ക്കും.
നി​ല​വി​ൽ റി​ല​യ​ൻ​സ് ആ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പി​വി​സി ഉ​ത്പാ​ദ​ക​ർ. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 7,50,000 ട​ണ്‍ ഉ​ത്പാ​ദ​ന ശേ​ഷി​യാ​ണ് റി​ല​യ​ൻ​സി​നു​ള്ള​ത്. ഗു​ജ​റാ​ത്തി​ലെ ഹ​സി​റ, ദ​ഹേ​ജ്, വ​ഡോ​ദ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റി​ല​യ​ൻ​സി​ന്‍റെ പി​വി​സി പ്ലാ​ന്‍റു​ക​ൾ്. 2027 ആ​കു​മ്പോ​ഴേ​ക്കും ഉ​ത്പാ​ദ​നശേ​ഷി ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് അ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇതോടെ ഇന്ത്യയിലെ അതി സമ്പന്നരായ വ്യക്തികൾകളുടെ കന്പനികൾ തമ്മിൽ നേരിട്ടുള്ള മത്സരത്തിലാണ് വഴിയൊരു ങ്ങുന്നത്.ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് ഭാ​വി​യി​ൽ അ​ദാ​നി​യു​ടെ മു​ന്ദ്ര​യി​ലെ പ്ലാ​ന്‍റി​ൽ​നി​ന്ന് പ്ര​തി​വ​ർ​ഷം ര​ണ്ടു മി​ല്യ​ൺ ട​ണ്ണാ​യി ഉ​ത്പാ​ദ​ന​ശേ​ഷി വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.