നാ​​ളെ​​യാ​​ണ്, നാ​​ളെ അ​​മേ​​രി​​ക്ക​​ൻ ഭ​​ര​​ണ​​കൂ​​ടം ഉ​​യ​​ർ​​ത്തി​​യ നി​​കു​​തി വി​​ഷ​​യ​​ത്തി​​ലെ അ​​വ​​സാ​​ന ദി​​നം. ആ​​ഗോ​​ള ഓ​​ഹ​​രിക്ക​​മ്പോ​​ള​​ങ്ങ​​ൾ അ​​ൽ​​പ്പം ആ​​ശ​​ങ്ക​​യി​​ലാ​​ണ്. ഒ​​ട്ടു​​മി​​ക്ക രാ​​ജ്യ​​ങ്ങ​​ൾ​​ക്കും ന​​ൽ​​കി​​യ 90 ദി​​വ​​സ​​ത്തെ സാ​​വ​​കാ​​ശം ബു​​ധ​​നാ​​ഴ്ച അ​​വ​​സാ​​നി​​ക്കും; ഉ​​യ​​ർ​​ന്ന നി​​കു​​തി അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ച് ലോ​​ക രാ​​ജ്യ​​ങ്ങ​​ളെ കൈ​​പ്പി​​ടി​​യി​​ൽ ഒ​​തു​​ക്കാ​​മെ​​ന്ന മോ​​ഹ​​വു​​മാ​​യി അ​​മേ​​രി​​ക്ക വാ​​ര​​മ​​ധ്യം രം​​ഗ​​ത്ത് ഇ​​റ​​ങ്ങു​​മെ​​ന്ന​​തി​​നാ​​ൽ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളും ഇ​​ത​​ര നി​​ക്ഷേ​​പ​​ക​​രും പു​​തി​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളെ ആ​​ശ​​ങ്ക​​യോ​​ടെ ഉ​​റ്റ്നോ​​ക്കു​​ന്നു.

ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റ് സാ​​ങ്കേ​​തി​​ക​​മാ​​യി ഓ​​വ​​ർ ബ്രോ​​ട്ട​​ായ​​തി​​നാ​​ൽ തി​​രു​​ത്ത​​ലി​​ന് മു​​തി​​രു​​മെ​​ന്ന് മു​​ൻ​വാ​​രം വ്യ​​ക്ത​​മാ​​ക്കി​​യ​​ത് ശ​​രി​​വ​യ്ക്കു​​ന്ന​​താ​​യി​​രു​​ന്നു വി​​പ​​ണി​​യി​​ലെ സം​​ഭ​​വ​വി​​കാ​​സ​​ങ്ങ​​ൾ. നി​​ഫ്റ്റി സൂ​​ചി​​ക 176 പോ​​യി​​ന്‍റും സെ​​ൻ​​സെ​​ക്സ് 626 പോ​​യി​​ന്‍റും പ്ര​​തി​​വാ​​ര ന​​ഷ്ട​​ത്തി​​ലാ​​ണ്. ഇ​​ന്ത്യാ വോ​​ള​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡെ​​ക്സ് 12ലേ​​ക്ക് താ​​ഴ്ന്നുനി​​ൽ​​ക്കു​​ന്ന​​ത് നി​​ക്ഷേ​​പ​​ക​​ർ​​ക്ക് വി​​പ​​ണി​​യി​​ലെ വി​​ശ്വാ​​സം നി​​ല​​നി​​ർ​​ത്താ​​ൻ അ​​വ​​സ​​രം ഒ​​രു​​ക്കു​​ന്നു.

സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ൽ പു​​തി​​യ നി​​ക്ഷേ​​പ​​ക​​ർ​​ക്ക് രം​​ഗ​​ത്തു ക​​ട​​ന്നു വ​​രാ​​ൻ അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കും. ഫ്യൂ​​ച്ചേ​​സ് ആ​​ൻ​​ഡ് ഓ​​പ്ഷ​​ൻ​​സി​​ൽ ഓ​​പ്പ​​ൺ ഇ​​ന്‍റ​റ​സ്റ്റി​​ൽ ഏ​​ക​​ദേ​​ശം പ​​ത്ത് ല​​ക്ഷം ക​​രാ​​റു​​ക​​ളു​​ടെ കു​​റ​​വ് സം​​ഭ​​വി​​ച്ചെ​​ങ്കി​​ലും ബു​​ൾ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​ടെ സാ​​ന്നി​​ധ്യം തു​​ട​​രു​​ന്ന​​ത് വി​​പ​​ണി​​യു​​ടെ അ​​ടി​​യൊ​​ഴു​​ക്ക് ശ​​ക്ത​​മാ​​ക്കാം. താ​​ഴ്ന്ന റേ​​ഞ്ചി​​ൽ പു​​തി​​യ ബൈ​യിം​ഗി​​ന് അ​​വ​​സ​​രം ക​​ണ്ടെ​​ത്തു​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​ത്തി​​ലാ​​ണ​​വ​​ർ. ക​​ഴി​​ഞ്ഞ​​ വാ​​രം ഇ​​തേ കോ​​ള​​ത്തി​​ൽ സൂ​​ചി​​പ്പി​​ച്ച​​താ​​ണ് തി​​രു​​ത്ത​​ൽ അ​​വ​​സ​​ര​​മാ​​ക്കാ​​മെ​​ന്ന​​ത്.

ആ​ശ്വാ​സ​മാ​യി നി​ഫ്റ്റി

25,637 പോ​​യി​ന്‍റി​ൽ ട്രേ​​ഡി​ം​ഗ് ആ​​രം​​ഭി​​ച്ച നി​​ഫ്റ്റി സൂ​​ചി​​ക 25,836 ലെ ​​ആ​​ദ്യ പ്ര​​തി​​രോ​​ധം കൈ​​പ്പി​​ടി​​യി​​ൽ ഒ​​തു​​ക്കാ​​നു​​ള്ള ശ്ര​​മം വി​​ജ​​യി​​ച്ചി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ ഉ​​യ​​ർ​​ന്ന ത​​ല​​ങ്ങ​​ളി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​ന് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ രം​​ഗ​​ത്ത് ഇ​​റ​​ങ്ങി​​തോ​​ടെ സൂ​​ചി​​ക 25,338ലേ​​ക്ക് ഇ​​ടി​​ഞ്ഞെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ​​വാ​​രം വ്യ​​ക്ത​​മാ​​ക്കി​​യ 25,090ലെ ​​സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തി​​യ​​ത് ഇ​​ട​​പാ​​ടു​​കാ​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി.

വ്യാ​​പാ​​രാ​​ന്ത്യം സൂ​​ചി​​ക 25,461 പോ​​യി​​ന്‍റി​​ലാ​​യി​​രു​​ന്നു. വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ നി​​ഫ്റ്റി​​ക്ക് 25,619-25,777 പോ​​യി​​ന്‍റി​ൽ പ്ര​​തി​​രോ​​ധ​​ങ്ങ​​ൾ ത​​ല ഉ​​യ​​ർ​​ത്താം; ഇ​​ത് മ​​റി​​ക​​ട​​ന്നാ​​ൽ അ​​ടു​​ത്ത ല​​ക്ഷ്യം 25,836 പോ​​യി​​ന്‍റി​നെ കൈ​​പി​​ടി​​യി​​ൽ ഒ​​തു​​ക്കു​​ക ത​​ന്നെ​​യാ​​ണ്. അ​​തേ സ​​മ​​യം നി​​ല​​വി​​ലെ തി​​രു​​ത്ത​​ൽ തു​​ട​​ർ​​ന്നാ​​ൽ 25,320ലും 25,179​ലും താ​​ങ്ങു​​ണ്ട്; ഇ​​ത് ന​​ഷ്ട​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ ഉ​​ട​​ലെ​​ടു​​ത്താ​​ൽ 25,090 പോ​​യി​​ന്‍റ് വീ​​ണ്ടും സ​​പ്പോ​​ർ​​ട്ടാ​​യി മാ​​റാം. സാ​​ങ്കേ​​തി​​ക​​മാ​​യി വി​​പ​​ണി ബു​​ള്ളി​​ഷ് ട്രെ​ൻ​ഡ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നൊ​​പ്പം വി​​വി​​ധ ഇ​​ൻ​​ഡി​​ക്കേ​​റ്റു​​ക​​ൾ ഓ​​വ​​ർ ബ്രോ​​ട്ടി​​ൽനി​​ന്നും ന്യൂ​​ട്ട​​റി​​ലേ​​ക്ക് തി​​രി​​ഞ്ഞ​​ത് അ​​വ​​സ​​ര​​മാ​​ക്കി ബൈ​യ​ർ​​മാ​​ർ വി​​പ​​ണി​​യി​​ൽ പി​​ടി​​മു​​റു​​ക്കാം.

സെ​ൻ​സെ​ക്സ് ബു​ള്ളി​ഷ് ട്രെ​ൻ​ഡി​ൽ

ബോം​​ബെ സെ​​ൻ​​സെ​​ക്സ് ബു​​ള്ളി​​ഷ് ട്രെ​ൻ​ഡി​​ലാ​​ണ്. അ​​തേസ​​മ​​യം മു​​ൻ​​വാ​​ര​​ത്തി​​ലെ 84,058 പോ​​യി​​ന്‍റി​​ൽ​നി​​ന്നും കൂ​​ടു​​ത​​ൽ മി​​ക​​വി​​ന് അ​​വ​​സ​​രം ന​​ൽ​​കാ​​തെ ലാ​​ഭ​​മ​​ടു​​പ്പി​​ന് വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ ന​​ട​​ത്തി​​യ നീ​​ക്കം ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കി​​യെ​​ങ്കി​​ലും സ​​പ്പോ​​ർ​​ട്ട് റേ​​ഞ്ചി​​ന് ഏ​​റെ മു​​ക​​ളി​​ൽ ത​​ന്നെ സൂ​​ചി​​ക നീ​​ങ്ങി.


ഒ​​രു​​വ​​സ​​ര​​ത്തി​​ൽ 83,029ലേ​​ക്ക് താ​​ഴ്ന്ന ശേ​​ഷ​​മു​​ള്ള തി​​രി​​ച്ചുവ​​ര​​വി​​ൽ 83,432 പോ​​യി​​ന്‍റി​​ൽ ക്ലോ​​സിം​ഗ് ന​​ട​​ന്നു. ഈ​​വാ​​രം 82,970- 82,508 പോ​​യി​​ന്‍റി​ലെ സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ൽ​​ക്കു​​വോ​​ളം തി​​രി​​ച്ചു വ​​ര​​വി​​ൽ 83,953-84,474 പോ​​യി​​ന്‍റി​ലേ​ക്കും തു​​ട​​ർ​​ന്ന് 85,457ലേ​​ക്കും ഉ​​യ​​രാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്താം. ബു​​ൾ റാ​​ലി​​യു​​ടെ ക​​രു​​ത്തും വി​​പ​​ണി​​യു​​ടെ അ​​ടി​​യൊ​ഴു​​ക്കും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ ദീ​​പാ​​വ​​ലി വേ​​ള​​യി​​ൽ സെ​​ൻ​​സെ​​ക്സ് 90,000-92,000 റേ​​ഞ്ചി​​ലെ കൈ​​പി​​ടി​​യി​​ൽ ഒ​​തു​​ക്കാം.

രൂ​പ​യ്ക്ക് ക​രു​ത്ത്

വി​​നി​​മ​​യ വി​​പ​​ണി​​യി​​ൽ രൂ​​പ ക​​രു​​ത്ത് നി​​ല​​നി​​ർ​​ത്തി. രൂ​​പ​​യു​​ടെ മൂ​​ല്യം 85.48ൽ​നി​​ന്നും 85.78ലേ​​ക്ക് ദു​​ർ​​ബ​​ല​​മാ​​യ ശേ​​ഷം തി​​രി​​ച്ചു​വ​​ര​​വി​​ൽ 85.21ന്‍റെ പാ​​ദ​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച ശേ​​ഷം വ്യാ​​പാ​​രാ​​ന്ത്യം വി​​നി​​മ​​യ നി​​ര​​ക്ക് 85.44ലാ​​ണ്. രൂ​​പ​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഡോ​​ള​​റി​​ന് മു​​ന്നി​​ൽ 85.11ലേ​ക്കും തു​​ട​​ർ​​ന്ന് 84.55ലേ​​ക്കും ശ​​ക്തി​​പ്രാ​​പി​​ക്കാ​​ൻ ഇ​​ട​​യു​​ണ്ട്.

വി​​ദേ​​ശ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ വാ​​ങ്ങ​​ൽ കു​​റ​​ച്ച് പി​​ന്നി​​ട്ട വാ​​രം എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും വി​​ൽ​​പ്പ​​ന​​യ്ക്ക് മു​​ൻ​തൂ​​ക്കം ന​​ൽ​​കി. വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ പി​​ന്നി​​ട്ട​​വാ​​രം 6604.56 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു​​മാ​​റി. എ​​ന്നാ​​ൽ, ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ പ​​തി​​നൊ​​ന്നാം വാ​​ര​​ത്തി​​ലും നി​​ക്ഷേ​​പ​​ക​​ന്‍റെ മേ​​ല​​ങ്ക​ി​യി​​ൽ തു​​ട​​രു​​ന്ന​​ത് ആ​​ശ്വാ​​സ​​മെ​​ങ്കി​​ലും പോ​​യ​​വാ​​രം ഒ​​രു ദി​​വ​​സം അ​​വ​​ർ 1028.84 കോ​​ടി രൂ​​പ​​യു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​ത്തി. എ​​ന്നാ​​ൽ, പി​​ന്നി​​ടു​​ള്ള നാ​​ല് ദി​​സ​​ങ്ങ​​ളി​​ലാ​​യി അ​​വ​​ർ 8638.26 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് അ​യ​​വ് വ​​ന്ന​​ത് ക്രൂ​​ഡ് ഓ​​യി​​ലി​​ൽ വി​​ല കു​​റ​​യാ​​ൻ അ​​വ​​സ​​രം ഒ​​രു​​ക്കി​​യ​​തി​​നി​​ട​​യി​​ൽ ഉ​​ത്​​പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഒ​​പ്പ​​ക്ക് പ്ലെ​​സ്. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല രാ​​ജ്യാ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​ൽ ബാ​​ര​​ലി​​ന് 68.47 ഡോ​​ള​​റി​​ലാ​​ണ്. ശ​​നി​​യാ​​ഴ്ച രാ​​ത്രി ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ എ​​ണ്ണ ഉ​​ത്​​പാ​​ദ​​നം ഉ​​യ​​ർ​​ത്തി 5,48,000 ബാ​​ര​​ലു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ എ​​ട്ട് ഉ​​ത​്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളി​​ലെ അം​​ഗ​​ങ്ങ​​ൾ സ​​മ്മ​​തി​​ച്ച​​ത് ഫ​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ൻ രൂ​​പ​​യ്ക്കും രാ​​ജ്യ​​ത്തി​ന്‍റെ സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യും വേ​​ഗ​​ത പ​​ക​​രും. ഒ​​പ്പെ​​ക്കി​​നെ മ​​റി​​ക​​ട​​ക്കാ​​നു​​ള്ള ഒ​​പ്പെ​​ക് പ്ലെ​​സി​​ന്‍റെ നീ​​ക്കം ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 62 ‐59 ഡോ​​ള​​റി​​ലേ​​ക്ക് തി​​രി​​യാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ​​ക്ക് ശ​​ക്തി​​പ​​ക​​രാം.

ന്യൂ​​യോ​​ർ​​ക്കി​​ൽ സ്വ​​ർ​​ണ വി​​ല ട്രോ​​യ് ഔ​​ൺ​​സി​​ന് 3273 ഡോ​​ള​​റി​​ൽ​നി​​ന്നും 3249ലേ​ക്ക് തു​​ട​​ക്ക​​ത്തി​​ൽ താ​​ഴ്ന്ന അ​​വ​​സ​​ര​​ത്തി​​ൽ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ന് കാ​​ണി​​ച്ച തി​​ടു​​ക്ക​​വും പു​​തി​​യ നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ര​​വും മ​​ഞ്ഞ​​ലോ​​ഹ​​ത്തെ 3365 ഡോ​​ള​​ർ വ​​രെ ഉ​​യ​​ർ​​ത്തി​​യെ​​ങ്കി​​ലും മാ​​ർ​​ക്ക​​റ്റ് ക്ലോ​​സി​ം​ഗി​​ൽ 3333 ഡോ​​ള​​റി​​ലാ​​ണ്.