എച്ച്പി ലേസർ എം-300 പ്രിന്ററുകൾ വിപണിയിൽ
Sunday, July 13, 2025 12:02 AM IST
കൊച്ചി: വേഗതയേറിയ ഓട്ടോ-ഡ്യൂപ്ലെക്സ് സംവിധാനമുള്ള ലേസർ എം300 ശ്രേണി പ്രിന്ററുകൾ എച്ച്പി പുറത്തിറക്കി.
മികച്ച പ്രിന്റ് ഗുണനിലവാരം, ഊർജ ഉപഭോഗത്തിലെ കാര്യക്ഷമത, 3000 പേജുകൾ വരെ നൽകുന്ന ടോണർ എന്നിവ ഉറപ്പുനൽകുന്നതാണ് അഞ്ച് മോഡലുകൾ ഉൾപ്പെടുന്ന പുതിയ ശ്രേണി. മിനിറ്റിൽ 30 പേജ് വരെ പ്രിന്റ്ചെയ്യാനാകും.