മ​നാ​മ: കേ​ര​ള​ത്തി​ന്‍റെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വി.​എ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ കേ​ര​ള രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ന്‍റെ ഒ​രു യു​ഗം അ​വ​സാ​നി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വും നി​ര​വ​ധി സ​മ​ര പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ക​യും ചെ​യ്ത വി ​എ​സ്, തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും നേ​താ​വാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.


തീ​ക്ഷ​ണ​സ​മ​ര​ങ്ങ​ളു​ടെ ഫ​ല​മാ​യി ജ​യി​ല്‍ ജീ​വി​തം അ​നു​ഭ​വി​ച്ചി​രു​ന്നു. വി.​എ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള ജ​ന​ത​യു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​റി‌​യി​ച്ചു.