വേദ ആയുർവേദിക് ടീം യുഎഇ വോളിബോൾ ചാമ്പ്യൻമാരായി
അനിൽ സി. ഇടിക്കുള
Friday, July 11, 2025 6:33 AM IST
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ നേതൃത്വത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബിയുടെയും അബുദാബി സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ നടത്തുന്ന ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർഷണൽ വോളിബാൾ ടൂർണമെന്റിന്റെ സിൽവർ ജൂബിലി എഡിഷൻ ജൂലൈ 6 നു രാത്രി 8 മണിക്ക് അബൂദാബി സ്പോർട്സ് ഹബിൽ വച്ചു നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിനെ 3- 0 തോൽപ്പിച്ച് വേദ ആയുർവേദിക് യുഎഇ വോളിബോൾ ചാമ്പ്യൻമാരായി എൽഎൽ.എച്ച് ഹോസ്പിറ്റൽ ടീം റണ്ണേഴ്സ് അപ്പ് ആയി.
മത്സരശേഷം നടന്ന പ്രോജ്വലമായ സമ്മാനദാന ചടങ്ങിൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു .കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ ഭാഗമായി വോളിബാൾ താരങ്ങൾക്കു നൽകി വരുന്ന ഈ വർഷത്തെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് അന്താരാഷ്ട്ര വോളിബോൾ താരവും മുൻ ഇന്ത്യൻ കാപ്റ്റനുമായ എസ്.എ . മധുവിന് ബുർജീൽ ഹോൾഡിംഗ്സ് കോ സിഇഒ സഫീർ അഹമ്മദ്,അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി ചേർന്നു മെമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. ടൂർണമെന്റ് കൺവീനർ സലിം ചിറക്കലും സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫും സമ്മാനദാനത്തിനു നേതൃത്വം വഹിച്ചു .
ചാമ്പ്യൻ ട്രോഫി വേദ ആയുർവേദിക് ടീമിനു ബുർജീൽ ഹോൾഡിംഗ്സ് കോ സിഇഒ സഫീർ അഹമ്മദ്, അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി ,ബുർജീൽ ഹോൾഡിങ്സ് റീജിയണൽ ഓപ്പറേഷൻ ഡയറക്ടർ നരേന്ദ്ര സോണിഗ്ര, ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ എന്നിവർ ചേർന്നു സമ്മാനിച്ചു. വിജയികൾക്ക് ഒന്നാം സമ്മാനമായി എൽ.എൽ.എച്ച് ഹോസ്പിറ്റൽ നൽകുന്ന എവർ റോളിംഗ് ട്രോഫിയോടൊപ്പം 50,000 ദിർഹം സമ്മാനതുകയും ചെക്കായി വിതരണം ചെയ്തു.
റണ്ണേഴ്സ് അപ്പ് ട്രോഫി എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിനു ബുർജീൽ ഹോൾഡിംഗസ് കോ.സി.ഇ.ഒ സഫീർ അഹമ്മദ്, അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധിഅബ്ദുൽ റഹീം അൽ സറോണി ,ബുർജീൽ ഹോൾഡിങ്സ് റീജിയണൽ ഓപ്പറേഷൻ ഡയറക്ടർ നരേന്ദ്ര സോണിഗ്ര, ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സി.ഇ.ഒ ജോൺ സുനിൽ എന്നിവർ ചേർന്നു സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് അയൂബ് മാസ്റ്റർ മെമ്മോറിയൽ ട്രോഫി യോടൊപ്പം 30,000 ദിർഹം സമ്മാന തുകയും ചെക്കായി വിതരണം ചെയ്തു.
മികച്ച കളിക്കാരനായ വേദ ആയുർവേദിക് ടീമിലെ രാഹുലിനു അഡ്വ .റുക്സാന ട്രോഫി സമ്മാനിച്ചു .മികച്ച പ്രോമിസിംഗ് കളിക്കാരനായ ചിക്കിസ് ടീമിലെ ജാസിമിന് ലെയ്ത് ഇലക്ട്രോമെക്കാനിക്കൽ ജനറൽ മാനേജർ രാജേഷ് ട്രോഫി സമ്മാനിച്ചു. മികച്ച അറ്റാക്കർ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിലെ സബീറിന് ശക്തി പ്രസിഡന്റ് കെ .വി ബഷീർ ട്രോഫി സമ്മാനിച്ചു. മികച്ച ബ്ലോക്കർ വേദ ആയുർവേദിക് ടീമിലെ നിര്‍മലിന് ഫ്രണ്ട്സ് എഡിഎംഎസ് വൈസ് പ്രസിഡന്റ് രജീദ് ട്രോഫി സമ്മാനിച്ചു. മികച്ച സെറ്റർ വേദ ആയുർവേദിക് ടീമിലെ മുബഷീറിന് യുവകലാസാഹിതി പ്രസിഡന്റ് രാകേഷ് ട്രോഫി സമ്മാനിച്ചു. മികച്ച ലിബ്റോ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിലെ റെസക്കു അനോര സെക്രട്ടറി താജുദീൻ ട്രോഫി സമ്മാനിച്ചു. ഫൈനലിലെ മികച്ച കളിക്കാരനായ വേദ ആയുർവേദിക് ടീമിലെ എറിൻ വര്‍ഗീസിന് ട്രോഫി സമ്മാനിച്ചു.
മത്സരം നിയന്ത്രിച്ച റഫറി മാർക്കും ലൈൻ അമ്പയർ മാർക്കും ബോൾ ബോയ്സിനും അനൗൺസർസിനും പാരിതോഷികങ്ങൾ കൈമാറി .സെന്റര്‍ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സ്പോർട്സ് സെക്രട്ടറി മൊഹമ്മദ് അലി നന്ദിയും പ്രകാശിപ്പിച്ചു.